Saturday, August 6, 2011

സേവനയുടെ ഓണസദ്യ



സിനിമയേക്കാള്‍ വിചിത്രങ്ങളായ
ജീവിതങ്ങളുണ്ട്‌ നമുക്കിടയില്‍
നമ്മള്‍ കാണാതെ പോകുന്നതും
കണ്ടീട്ടും കണ്ടില്ലെന്നു
നടിക്കുന്നതുമായ ജീവിതങ്ങള്‍
ആഡംബര ജീവിതത്തിനു
നമ്മള്‍ ചിലവിടുന്ന നോട്ടു കെട്ടുകളില്‍
മിച്ചം വരുന്ന നാണയത്തുട്ടുകള്‍
ഈ ജീവിതങ്ങള്‍ക്ക് ഒരു നേരത്തെ
അന്നതിനുതകുമെങ്കില്‍
ഒരു പിഞ്ചു കുഞ്ഞിന്റ്റെ
രോദനം അകറ്റുമെങ്കില്‍
ഒരു കുട്ടിക്ക്
വിദ്യാഭ്യാസം കിട്ടുമെങ്കില്‍
ആ പുണ്യം നമുക്കെന്തു കൊണ്ട്
ചെയ്തു കൂടാ
എന്ന ചിന്തയാണ് എന്നെ
ഒരു കൊട്ടായിമ
ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചത്
ആ കൂട്ടായിമയുടെ
ആദ്യ കാല്‍ വെപ്പ് എന്ന നിലക്ക്
സെപ്റ്റംബര്‍ 17 നു
പള്ളുരുത്തി സേവന ഭവനിലെ
അന്തേവാസികളുടെ കൂടെ
ഒരു ഓണ സദ്യ
ഓണത്തിനും
വിഷുവിനും
പെരുന്നാളിനും
ക്രിസ്തു മസ്സിനും
കണ്ണീരില്‍ കുതിര്‍ന്ന
ഉരുളകള്‍ക്ക് മുന്നില്‍ മിഴിച്ചു നില്‍ക്കുന്ന
ഇവര്‍ക്ക് മുന്നില്‍
സ്നേഹത്തിന്റ്റെ
സ്വാന്തനത്തിന്റ്റെ
ഒരുരുള ചോറുമായി
നമുക്ക് കടന്നു ചെല്ലാം
ഒരു സ്വാന്തനത്തിന്റ്റെ
തലോടലായി കൂടെ ചേരാം

നല്ലവരായ എന്റ്റെ
എല്ലാ സുഹൃത്തുക്കളൂടെയും
സാനിധ്യവും സഹകരണങ്ങളും
ഞാന്‍ പ്രതീക്ഷിക്കുന്നു

4 comments:

  1. contact me 9388163096(sent sms)
    we can join for this

    ReplyDelete
  2. തിരക്കിട്ട ജീവിതയാത്രയില്‍ ആരും ഇത്തരം ദ്രിശ്യങ്ങള്‍ കാണാന്‍ ശ്രമിക്കാറില്ല അതിനെ കുറിച്ച് ചിന്തിക്കാറില്ല മനപൂര്‍വ്വം ആയിരിക്കണമെന്നില്ല , അനാവശ്യത്തിനും ആര്‍ഭാടത്തിനും നമ്മള്‍ ചിലവഴിക്കുന്ന പണത്തിന്‍റെ നൂറില്‍ ഒരു ശതമാനം മാറ്റിവെച്ചാല്‍ പോലും ദിവസവും ഒരു പട്ടിണിക്കാരന്റെയും വിശപ്പകറ്റാന്‍ നമുക്ക് കഴിയും .എങ്ങനെ ഒരു നല്ല കാര്യം ചെയ്യാന്‍ മുന്നിട്ടിറങ്ങിയ
    നല്ലമനസ്സിന് അഭിവാദ്യങ്ങള്‍ ..കൂടുതല്‍ ആളുകളെ ഈ പാതയിലേക്ക് കൊണ്ടുവരാന്‍ കഴിയട്ടെ ഈ ശ്രമം വിജയകരമായി മുന്നോട്ടു പോകട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു .....ആശംസകള്‍

    ReplyDelete
  3. ബ്ലോഗിന് എല്ലാ വിധ ആശംസകളും നേരുന്നു...
    പേര് പോലെ സേവനരംഗത്ത്‌ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കട്ടെ.

    ReplyDelete
  4. ഈ ശ്രമം മഹാനീയമാണ് .സഹതാപം പ്രകടിപ്പിക്കാന്‍ ആര്‍ക്കും കഴിയും..സഹായം എന്നാ പ്രവര്‍ത്തി യിലെത്തുമ്പോള്‍ അവരിലോക്കെയും ദരിദ്രര്‍ നാമെന്നു സ്വയം നടിക്കും ..താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു.

    ReplyDelete