Tuesday, November 15, 2011

കൃഷ്ണ പ്രിയയുടെ നവംബര്‍ മാസത്തെ മരുന്നിന്റ്റെ തുകയായ രണ്ടായിരം രൂപ 3/11/2011 നു സ്മിത ടീച്ചറും,മിഥുനും കൂടി സോലൈസില്‍ വെച്ചു കൃഷ്ണപ്രിയയുടെ അച്ഛന് കൈമാറി

Saturday, October 22, 2011

കൃഷ്ണ പ്രിയ


പ്രിയ സുഹൃത്തുക്കളെ ..
ഇത് കൃഷ്ണ പ്രിയ
സോലൈസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും
ഒരു കുട്ടിയുടെ ചികിത്സ
ചെലവ് ഏറ്റെടുക്കാം എന്ന്
നമ്മള്‍ ഷീബത്തയോട് പറഞ്ഞിരുന്നത്..
അതു പ്രകാരം
ഷീബത്ത നിര്‍ദേശിച്ച കുട്ടിയാണ് കൃഷ്ണ പ്രിയ
11 വയസ്സുള്ള ഈ മോള്‍ക്ക്‌
സെറിബ്രല്‍
പാള്‍സി എന്ന അസുഖം ബാധിച്ചു കിടപ്പില്‍ ആണ് "ശാരീരിക ചലനങ്ങളെ നിയന്ത്രിക്കുന്ന
മസിലുകളും
തലച്ചോറും തമ്മില്‍ വേണ്ടത്ര സന്ദേശ വിനിമയം സാധ്യമാവാത്ത
ഒരു
വൈകല്യമാണിത്" അതുകൊണ്ട് തന്നെ ഇത്തരം കുട്ടികളില്‍
ശരീര ചലനങ്ങള്‍ സ്വാഭാവികമായ
രീതിയില്‍ നടക്കാതെ വരുന്നു .
സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ട്
അനുഭവിക്കുന്ന ഒരു കുടുംബമാണ് കൃഷ്ണ പ്രിയയുടെത്
കൃഷ്ണ പ്രിയയുടെ അച്ഛന്‍ ഒരു ഓട്ടോ
റിക്ഷ ഡ്രൈവര്‍ ആണ് ,
അമ്മ ത്രിശൂര്‍ ഉള്ള ഒരു ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്റ്‌
ആയി പോവുന്നു.
കഴിഞ്ഞ നാല് വര്‍ഷങ്ങളായി കൃഷ്ണ പ്രിയയുടെ ചികിത്സാ ചിലവുകള്‍ സോലൈസേ
ഏറ്റെടുത്തു നടത്തി വരുന്നു...
കിടപ്പില്‍ തന്നെ ആയ്യതിനാല്‍ എല്ലാ കാര്യങ്ങളും
ചെയ്തു കൊടുക്കാനും,ശുശ്രുഷിക്കാനും കൃഷ്ണപ്രിയയുടെ കൂടെ എപ്പോഴും ആള്
വേണം..
അതുകൊണ്ട് തന്നെ കൃഷ്ണ പ്രിയയുടെ മാതാ പിതാക്കള്‍ ആ പ്രയാസം വളരെ
അനുഭവിക്കുന്നുണ്ട്..
ത്രിശൂര്‍ കാര്യട്ടുകരയിലാണ് കൃഷ്ണ പ്രിയയുടെ വീട്
വളരെ
ചെറിയൊരു വീട് ആണ്..
അതും വാടക വീടാണ്.
അകത്തു ചെറിയ മുറിയില്‍
കട്ടിലില്‍ തന്നെയാണ് കൃഷ്ണ പ്രിയ .അവിടെ ഉള്ളവരുടെ സംസാരം എല്ലാം സാകൂതം
വീക്ഷിച്ചു ,ഇടക്ക് ചിരിച്ചും...ഇടയ്ക്കു കണ്ണ് നിറച്ചും കണ്ണുകളാല്‍ എന്തോ
പറയാതെ പറഞ്ഞും കൃഷണ പ്രിയ
ഈ കുരുന്നിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍
പ്രതിമാസം 2000 രൂപയില്‍ താഴെ വരുന്ന മരുന്നുകള്‍ ആവശ്യമുണ്ട്
ഈ ദൌത്ത്യം ഇനി
മുതല്‍ സേവന ഏറ്റെടുക്കുകയാണ്
സന്തോഷത്തോടെ
സേവനയിലെ അംഗങ്ങളുടെ
അനുവാദത്തോടെ
 

Saturday, August 6, 2011

സേവനയുടെ ഓണസദ്യസിനിമയേക്കാള്‍ വിചിത്രങ്ങളായ
ജീവിതങ്ങളുണ്ട്‌ നമുക്കിടയില്‍
നമ്മള്‍ കാണാതെ പോകുന്നതും
കണ്ടീട്ടും കണ്ടില്ലെന്നു
നടിക്കുന്നതുമായ ജീവിതങ്ങള്‍
ആഡംബര ജീവിതത്തിനു
നമ്മള്‍ ചിലവിടുന്ന നോട്ടു കെട്ടുകളില്‍
മിച്ചം വരുന്ന നാണയത്തുട്ടുകള്‍
ഈ ജീവിതങ്ങള്‍ക്ക് ഒരു നേരത്തെ
അന്നതിനുതകുമെങ്കില്‍
ഒരു പിഞ്ചു കുഞ്ഞിന്റ്റെ
രോദനം അകറ്റുമെങ്കില്‍
ഒരു കുട്ടിക്ക്
വിദ്യാഭ്യാസം കിട്ടുമെങ്കില്‍
ആ പുണ്യം നമുക്കെന്തു കൊണ്ട്
ചെയ്തു കൂടാ
എന്ന ചിന്തയാണ് എന്നെ
ഒരു കൊട്ടായിമ
ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചത്
ആ കൂട്ടായിമയുടെ
ആദ്യ കാല്‍ വെപ്പ് എന്ന നിലക്ക്
സെപ്റ്റംബര്‍ 17 നു
പള്ളുരുത്തി സേവന ഭവനിലെ
അന്തേവാസികളുടെ കൂടെ
ഒരു ഓണ സദ്യ
ഓണത്തിനും
വിഷുവിനും
പെരുന്നാളിനും
ക്രിസ്തു മസ്സിനും
കണ്ണീരില്‍ കുതിര്‍ന്ന
ഉരുളകള്‍ക്ക് മുന്നില്‍ മിഴിച്ചു നില്‍ക്കുന്ന
ഇവര്‍ക്ക് മുന്നില്‍
സ്നേഹത്തിന്റ്റെ
സ്വാന്തനത്തിന്റ്റെ
ഒരുരുള ചോറുമായി
നമുക്ക് കടന്നു ചെല്ലാം
ഒരു സ്വാന്തനത്തിന്റ്റെ
തലോടലായി കൂടെ ചേരാം

നല്ലവരായ എന്റ്റെ
എല്ലാ സുഹൃത്തുക്കളൂടെയും
സാനിധ്യവും സഹകരണങ്ങളും
ഞാന്‍ പ്രതീക്ഷിക്കുന്നു