Saturday, August 6, 2011

സേവനയുടെ ഓണസദ്യ



സിനിമയേക്കാള്‍ വിചിത്രങ്ങളായ
ജീവിതങ്ങളുണ്ട്‌ നമുക്കിടയില്‍
നമ്മള്‍ കാണാതെ പോകുന്നതും
കണ്ടീട്ടും കണ്ടില്ലെന്നു
നടിക്കുന്നതുമായ ജീവിതങ്ങള്‍
ആഡംബര ജീവിതത്തിനു
നമ്മള്‍ ചിലവിടുന്ന നോട്ടു കെട്ടുകളില്‍
മിച്ചം വരുന്ന നാണയത്തുട്ടുകള്‍
ഈ ജീവിതങ്ങള്‍ക്ക് ഒരു നേരത്തെ
അന്നതിനുതകുമെങ്കില്‍
ഒരു പിഞ്ചു കുഞ്ഞിന്റ്റെ
രോദനം അകറ്റുമെങ്കില്‍
ഒരു കുട്ടിക്ക്
വിദ്യാഭ്യാസം കിട്ടുമെങ്കില്‍
ആ പുണ്യം നമുക്കെന്തു കൊണ്ട്
ചെയ്തു കൂടാ
എന്ന ചിന്തയാണ് എന്നെ
ഒരു കൊട്ടായിമ
ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചത്
ആ കൂട്ടായിമയുടെ
ആദ്യ കാല്‍ വെപ്പ് എന്ന നിലക്ക്
സെപ്റ്റംബര്‍ 17 നു
പള്ളുരുത്തി സേവന ഭവനിലെ
അന്തേവാസികളുടെ കൂടെ
ഒരു ഓണ സദ്യ
ഓണത്തിനും
വിഷുവിനും
പെരുന്നാളിനും
ക്രിസ്തു മസ്സിനും
കണ്ണീരില്‍ കുതിര്‍ന്ന
ഉരുളകള്‍ക്ക് മുന്നില്‍ മിഴിച്ചു നില്‍ക്കുന്ന
ഇവര്‍ക്ക് മുന്നില്‍
സ്നേഹത്തിന്റ്റെ
സ്വാന്തനത്തിന്റ്റെ
ഒരുരുള ചോറുമായി
നമുക്ക് കടന്നു ചെല്ലാം
ഒരു സ്വാന്തനത്തിന്റ്റെ
തലോടലായി കൂടെ ചേരാം

നല്ലവരായ എന്റ്റെ
എല്ലാ സുഹൃത്തുക്കളൂടെയും
സാനിധ്യവും സഹകരണങ്ങളും
ഞാന്‍ പ്രതീക്ഷിക്കുന്നു